ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെ ജോലിക്കാര്‍ക്ക് ഇരിക്കാം; നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി


തിരുവനന്തപുരം: ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് നിയമ ഭേദഗതിക്ക് ്അനുമതി.അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമ ഭേദഗതിക്കാണ് മന്ത്രിസഭയുടെ അനുമതി. ഇതിനായി കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അസംഘടിത മേഖലയില്‍നിന്ന് കാലങ്ങളായി ഉയര്‍ന്നുവന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
സംസ്ഥാനത്ത് പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്‌സ്‌റ്റൈല്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമോ അനുമതിയോ നല്‍കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ചില ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ച് സമരം നടക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
അസംഘടിത മേഖലയില്‍ ലൈംഗിക ചൂഷണം നടക്കുന്നതു തടയുന്നതിനുള്ള നടപടികളും നിയമ ഭേദഗതിയിലുണ്ടാവും.

RELATED STORIES

Share it
Top