ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം: അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു

നീലേശ്വരം: ചെറുവത്തുര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഏഴാം തരം വിജയിച്ചവര്‍ക്ക് എട്ടാംക്ലാസിലേക്കാണ് പ്രവേശനം. പൊതുവിദ്യാലയങ്ങളിലെ 8, 9, 10 ക്ലാസ്സുകളില്‍ നല്‍കുന്ന വിഷയങ്ങള്‍ക്ക് പുറമെ ജനറല്‍ എന്‍ജിനിയറിങ്, എന്‍ജിനിയറിങ് ഡ്രോയിങ്, ട്രേഡ് തിയറി എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കി ജൂനിയര്‍ എന്‍ജിനിയര്‍മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷാണ് പഠന മാധ്യമം. മെയ് രണ്ട് വരെ ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും മെയ് നാലിന്് നടത്തുന്ന പ്രവേശന പരീക്ഷയില്‍ കൂടിയാണ് പ്രവേശനത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവിടെ നിന്നും നല്‍കുന്ന ടിഎച്ച്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പൂര്‍ണ്ണമായും എസ്എസ്എല്‍സിക്ക് തുല്യമാണ്. ഈ വിദ്യാലയത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ടര്‍ണിങ്, ഫിറ്റിങ് എന്നീ സ്‌പെഷ്യലൈസ്ഡ് ട്രേഡുകളില്‍ വിദഗ്ധമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നു. ടിഎച്ച്എസ്എല്‍സി പഠനത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ പദ്ധതിയായ നാഷണല്‍ സ്‌കില്‍ ക്വളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍എസ്‌ക്യൂഎഫ്) മുഖേന പ്രത്യേക പരിശീലനവും നല്‍കുന്നു.  അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫിസില്‍ നിന്ന് ലഭിക്കും. അപേക്ഷകരെ സഹായിക്കുവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കുളില്‍ ഹെല്‍പ് ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍: 04672260210, 9400006497.

RELATED STORIES

Share it
Top