ടെംപോയുമായി കൂട്ടിയിടിച്ച ലോറി കൊക്കയിലേക്ക് മറിഞ്ഞു

ചിറ്റൂര്‍: ലോറിയും ടെംപോയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ കൊക്കരണിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മേനോന്‍ പാറ വില്ലേജ് ഓഫിസിനു സമീപത്താണ് അപകടം. ലോറി െ്രെഡവറായ ചക്കരത്തുപറമ്പില്‍ കാജാ ഹുസൈന്‍ (28), ടെംപോയിലുണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ സ്വദേശി ഗോപാലന്‍ (22), ജോയ് ജയിംസ് (27), എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും കോയമ്പത്തൂരിലേയ്ക്ക് അറക്കപ്പൊടി കയറ്റി പോവുകയായിരുന്ന ലോറിയും വേലന്താവളം ഭാഗത്തു നിന്നും കോഴി കയറ്റി വരികയായിരുന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ കാടുപിടിച്ചു കിടക്കുന്ന കൊക്കരണിയിലേയ്ക്ക് തല കീഴായി വീഴുകയായിരുന്നു. കൊക്കരണി കാടുപിടിച്ചു കിടക്കുന്നതിനാലും വെള്ളമില്ലാതിരുന്നതും വന്‍ അപകടം ഒഴിവായി. ലോറിയുടെ നിര്‍ത്താതെയുള്ള ഹോണടി കേട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അപകടസ്ഥലത്തെത്തിയത്. തുടര്‍ന്ന് കയറിട്ട് കുടുക്കിയാണ് കാജാ ഹുസയ്‌നെ പുറത്തെടുക്കുകയായിരുന്നു. കൈ വിരലിന് പരിക്കേറ്റ കാജാ ഹുസൈന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഗോപാലന് കാലിനും ജോയി ജെയിംസിന് കൈക്കും പരിക്കുകളോടെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊക്കരണിയില്‍ അകപ്പെട്ട ലോറിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ല. കൊഴിഞ്ഞാമ്പാറ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top