ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്ക് ഇനി കൂടുതല്‍ പോലിസ്: മന്ത്രി

തിരുവനന്തപുരം: വിദേശ സഞ്ചാരികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ടൂറിസ്റ്റ് പോലിസിനെ നിയമിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദസഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം പോലിസിനുള്ള പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടു വര്‍ഷംകൊണ്ട് ടൂറിസം രംഗത്ത് സഞ്ചാരികളുടെ വരവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ടൂറിസ്റ്റ് പോലിസിനെ നിയമിക്കുന്നത്.
വിദേശത്തുനിന്നു വരുന്ന സ്ത്രീ ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനു വനിതാ പോലിസിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കും.
പോലിസിനെ സുരക്ഷയുടെ ഭാഗമാക്കി മാത്രം മാറ്റാതെ സഞ്ചാരികള്‍ക്ക് ഏതു വിവരവും ലഭിക്കുന്ന തരത്തില്‍ ഒരു ഗൈഡിനെപ്പോലെയാക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സഞ്ചാരികളുമായി കൂടുതല്‍ സൗഹൃദമുണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top