ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കും: മന്ത്രി

കോന്നി: അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം സീസണ്‍ വര്‍ഷം മുഴുവന്‍ ആക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കും.
ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയും പരിഷ്‌കരിച്ച് ആകര്‍ഷകമാക്കി ലീഗ് അടിസ്ഥാനത്തില്‍ നടത്തും. മലബാറില്‍ ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ച് റിവര്‍ ക്രൂയിസ് പദ്ധതി ആരംഭിക്കും. ഇതിനായി 350 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top