ടൂറിസം വകുപ്പില്‍ ചുവപ്പുനാട ഒഴിവാക്കാന്‍ സാങ്കേതിക സമിതിതിരുവനന്തപുരം: ടൂറിസം വകുപ്പിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാങ്കേതിക അനുമതി പ്രക്രിയ വേഗത്തിലാക്കാന്‍ സാങ്കേതിക അനുമതി സമിതിയെ നിയമിച്ചു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി വി ബിനു, കെഎസ്ഇബിഎല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ടി വിജയരാജ്, പൊതുമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ മാധവന്‍പിള്ള, തദ്ദേശഭരണ വകുപ്പ് റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജയചന്ദ്രന്‍ നായര്‍, ടൂറിസം പ്ലാനിങ് ഓഫിസര്‍ വി എസ് സതീഷ്, ടൂറിസം ഡയറക്ടര്‍ നിയോഗിക്കുന്ന ഒരു ആര്‍ക്കിടെക്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

RELATED STORIES

Share it
Top