ടി വി ജി മേനോന് അന്തര്‍ദേശീയ അവാര്‍ഡ്എറണാകുളം: അസര്‍ബൈജാനിലെ മൊല്ലാ നാസിറുദ്ദീന്‍ കാര്‍ട്ടൂണിസ്റ്റ് മല്‍സരത്തില്‍ സ്‌പെഷ്യല്‍ അവാര്‍ഡിന് ടി വി ജി മേനോന്‍ അര്‍ഹനായി. അസര്‍ബൈജാന്‍ കാര്‍ട്ടൂണിസ്റ്റ് യൂനിയനാണ് ആഗോളതലത്തില്‍ മല്‍സരം സംഘടിപ്പിച്ചത്. സഹിഷ്ണുത എന്നതായിരുന്നു വിഷയം. ഫലകവും പ്രശസ്തിപത്രവുമാണു പുരസ്‌കാരം. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായ മേനോന്‍ ഓണ്‍ലൈന്‍ കാര്‍ട്ടൂണുകളിലൂടെ പ്രശസ്തനാണ്. എറണാകുളത്താണു താമസം.

RELATED STORIES

Share it
Top