ടി വി ആര്‍ ഷേണായി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ടി വി ആര്‍ ഷേണായി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഡല്‍ഹിയിലേക്കു കൊണ്ടുപോവും. ഇന്ത്യന്‍ എക്‌സ്പ്രസ്, മലയാള മനോരമ തുടങ്ങി പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ വീക്ക് മുന്‍ എഡിറ്ററാണ്. സണ്‍ഡേ മെയില്‍ പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. മാതൃഭൂമി, ഗള്‍ഫ് ന്യൂസ്, റെഡിഫ്.കോം, ന്യൂസ് ടൈം തുടങ്ങിയവയില്‍ ലേഖനങ്ങള്‍ എഴുതുകയും കോളങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാന്‍ഡര്‍ വിസ്ഡം' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എറണാകുളം ചെറായി സ്വദേശിയാണ്. ഭാര്യ: സരോജം. മക്കള്‍: സുജാത, അജിത്.

RELATED STORIES

Share it
Top