ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിതിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു അഞ്ചു മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച. സര്‍ക്കാരിന്റെ നയം നടപ്പാക്കുമെന്നും കേസുകളുടെ കാര്യങ്ങളൊന്നും ചര്‍ച്ചയായിട്ടില്ലെന്നും സെന്‍കുമാര്‍ പിന്നീട് പറഞ്ഞു. പോലിസ് മേധാവിയായി ചുമതലയേറ്റയുടന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.കൂടാതെ പരാതികള്‍ നല്‍കുന്നതിനും പരിഹാരം തേടുന്നതിനും പൊതുജനങ്ങള്‍ക്ക് പോലിസ് ആസ്ഥാനത്ത് സംസ്ഥാന പോലിസ് മേധാവിയെ നേരില്‍ സന്ദര്‍ശിക്കുന്നതിന് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള സമയം ഉപയോഗപ്പെടുത്താം. മേധാവി ഓഫിസിലുള്ള ദിവസങ്ങളിലാണു സന്ദര്‍ശനം അനുവദിക്കുക. ഇക്കാര്യം 0471-2721601 എന്ന ഫോണ്‍നമ്പരില്‍ വിളിച്ച് ഉറപ്പാക്കാം.

RELATED STORIES

Share it
Top