ടി പി വധക്കേസ് അട്ടിമറിച്ചുവെന്നാരോപണം : വി.ടി ബല്‍റാം എംഎല്‍എയെ ചോദ്യം ചെയ്തു

പാലക്കാട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ്  അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ വിടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.  കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. ടിപി കേസുമായി ബന്ധപ്പെട്ട് വിടി ബല്‍റാം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ച് ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ടിപി ചന്ദ്രശേധരന്‍ വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലിമാണ് സോളാര്‍ കേസ് അന്വേഷണമെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top