ടി പി വധം: ഹരജി അടുത്തയാഴ്ച പരിഗണിക്കും

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ സമര്‍പ്പിച്ച ഹരജിയില്‍ അടുത്തയാഴ്ച ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി എടച്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ കെ കൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു നടപടി. ഈ ഹരജിയും കെ കെ രമയുടെ ഹരജിയും ഒരുമിച്ചാണ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കുക. സിബിഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സിബിഐ നിരസിക്കുകയാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരേ നടപടിയെടുക്കാന്‍ പോലിസിന് പറ്റുന്നില്ല. ഈ പശ്ചാത്തലത്തില്‍ എടച്ചേരി പോലിസ് എടുത്ത കേസിലെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top