ടി പി രക്തസാക്ഷി ദിനാചരണ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

ഓര്‍ക്കാട്ടേരി: ടിപി ചന്ദ്രശേഖരന്റെ ആറാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംപിഐ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഓര്‍ക്കാട്ടേരി ടൗണിലേയും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപിഐ നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും ടിപി രക്തസാക്ഷി ദിനാചരണ ബോര്‍ഡുകള്‍ സംഘടിതമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ വര്‍ഷവും പ്രചരണത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബോര്‍ഡുകള്‍ നശിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ടിപിയെ കൊന്നിട്ടും പക തീരാത്ത ആളുകള്‍ ചന്ദ്രശേഖരന്റെ ഫോട്ടോകള്‍ പോലും വെട്ടി കീറുന്ന അവസ്ഥയാണ്.
ടിപി രക്തസാക്ഷി ദിനാചരണ ബോര്‍ഡുകള്‍ നശിപ്പിച്ച് നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top