ടി പി രക്തസാക്ഷിത്വത്തിന്റെ പോരാട്ടവീര്യം: സുരേഷ് കീഴാറ്റൂര്‍

വടകര: ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമാണ് വയല്‍ക്കിളികളുടെതടക്കമുള്ള പോരാട്ടത്തിന് പ്രചോദനമെന്ന്  സുരേഷ് കീഴാറ്റൂര്‍. വടകരയില്‍ ടിപി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംപിഐ സംഘടിപ്പിച്ച ‘വിയോജിപ്പുകളുടെ വസന്തമാണ് ജനാധിപത്യം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി യുടെ കൊലപാതകം സമൂഹത്തെ  ഇളക്കി മറിച്ചിരുന്നു. അതാണിപ്പോള്‍, സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ നടന്നുവരുന്ന ചെറുതും വലുതുമായ സമരങ്ങളെ മുന്നോട്ട് നയിക്കുന്നത്. വയല്‍ക്കിളി സമരം ഒന്നര വര്‍ഷക്കാലം അതിജീവിച്ചതും അത്തരം പ്രചോ ദനങ്ങളിലാണ്.  എന്നാല്‍, എല്ലാം പരാജിതരും ഒന്നിച്ച് നില്‍ക്കുന്ന കാലം വരും; അത്  വിജയത്തിന്റെതായിരിക്കും’’അബ്ദുല്‍  ലിനീഷ് അധ്യക്ഷതവഹിച്ചു.  കെഎസ് ഹരിഹരന്‍, ഗീത, കെകെ രമ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top