ടി പി ഖാസിമിന്റെ കൊലപാതകംപോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: എസ്ഡിപിഐ

പട്ടാമ്പി: ജെആന്റ്പി ക്രഷറിനെതിരേ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വല്ലപ്പുഴ ചൂരക്കോട് ടി പി ഖാസിമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ പോലിസ് കാണിക്കുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആവിശ്യപ്പെട്ടു.’ടി പി ഖാസിമിന്റെ കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് എസ്ഡിപിഐ പട്ടാമ്പി മേഖലാ കമ്മിറ്റി നടത്തിയ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
പോലിസ് കാണിക്കുന്ന മൗനം സംശയിപ്പിക്കുന്നതാണ്. വല്ലപ്പുഴ ചൂരക്കോട് ടി പി ഖാസിമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പോലിസ് ഒരു നടപടിയും എടുത്തിട്ടില്ല. ഖാസിമിനെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വര്യരവിഹാരം നടത്തുകയാണ്.
ഗൂഢാലോചന നടത്തിയ വന്‍കിട ക്രഷറിന്റെ കുത്തക മുതലാളിയെ സംരക്ഷിക്കുക എന്നത് പോലിസിന്റെയും താല്‍പര്യമായിരിക്കുന്നു. ഒരു ജനത മുഴുവന്‍ ഈ കൊലപാതകത്തിന്റെ ഉത്തരവാദികളെ പിടികൂടണമെന്ന് ആവിശ്യപ്പെട്ടിട്ടും പോലിസിനു യാതൊരു കുലുക്കവുമില്ല.പോലിസിന്റെ നിഷ്‌ക്രിയത്വം മനസ്സിലായ ഖാസിമിന്റെ ഭാര്യാ സഹോദരന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയിരിക്കുകയാണ്.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, സെക്രട്ടറി മജീദ് കെ എ ഷൊര്‍ണ്ണൂര്‍, സെക്രട്ടറി സഹീര്‍ ബാബു, ജില്ലാ ട്രഷറര്‍ അഷ്‌റഫ് കെ പി, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ്് ഹമീദ് കൈപ്പുറം, തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് എം എ ഉമ്മര്‍, ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്് ഷരീഫ് തൃക്കടീരി  ജില്ലാ കമ്മിറ്റിയംഗങ്ങളായ അലി കെ ടി, മുജീബ്, ഷൊര്‍ണുര്‍ മണ്ഡലം സെക്രട്ടറി മുസ്തഫ കൊളപ്പുള്ളി മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top