ടി ടി വി ദിനകരന്റെ കാറിനു പെട്രോള്‍ ബോംബാക്രമണം

ചെന്നൈ: ആര്‍കെ നഗര്‍ എംഎല്‍എയും അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി തലവനുമായ ടി ടി വി ദിനകരന്റെ വാഹനത്തിനു നേരെ ബോംബാക്രമണം. അഡയാറിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് പെട്രോള്‍ ബോംബാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. കാര്‍ ഡ്രൈവര്‍ക്കും ദിനകരന്റെ പഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു. സംഭവസമയം ദിനകരന്‍ കാറില്‍ ഉണ്ടായിരുന്നില്ല. കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. ബോംബെറിഞ്ഞു പോയവരെ പിടികൂടാനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു തമിഴ്‌നാട് പോലിസ് അറിയിച്ചു. അണ്ണാ ഡിഎംകെ വിട്ടാണ് ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്.

RELATED STORIES

Share it
Top