ടി കെ പത്മിനി സ്മാരക അവാര്‍ഡ് കവിത ബാലകൃഷ്ണന്മലപ്പുറം: 2017ലെ ടി കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്റെ നാലാമത് പുരസ്‌കാരത്തിന് ചിത്രകാരിയായ കവിത ബാലകൃഷ്ണന്‍ അര്‍ഹയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ഇവര്‍ക്ക് നല്‍കുന്നത്. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 24ന് വൈകീട്ട് അഞ്ചിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍  ആര്‍ട്ടിസ്റ്റ് നമ്പൂതിരി അവാര്‍ഡ് സമ്മാനിക്കും.

RELATED STORIES

Share it
Top