ടി കെ അബൂസാലിക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ്

തൃക്കരിപ്പൂര്‍: വൊക്കോഷണ ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ടി കെ അബൂ സാലിക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെമിസ്ട്രി അധ്യാപകനാണ് അബുസാലി. കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ് സെല്‍ കോഓഡിനേറ്റര്‍, സിജി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നു. 1996ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകനായി ജോലിയില്‍ ചേര്‍ന്നത്. കൂടാതെ ഖത്തറില്‍ മൂന്ന് വര്‍ഷം സിഷോര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എന്‍വിറോണ്‍മെന്റ് സ്‌പെഷലിസ്റ്റായും രണ്ട് വര്‍ഷം കമ്പനിയുടെ ജനറല്‍ മാനേജറായും ജോലി ചെയ്തിട്ടുണ്ട്. വിഷന്‍ 2020 പ്രൊജക്ടിലൂടെ സ്വന്തം വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയതിന്റെ മുഖ്യശില്‍പി, തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ നടപ്പിലാക്കായ ഗ്രീന്‍ പ്രോട്ടോക്കോള്‍ @ മംഗളഹൂര്‍ത്തം പദ്ധതി കോഓഡിനേറ്റര്‍, സിജി ടാലന്റ് ട്രീ പ്രൊജക്ട് കോഓഡിനേറ്റര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല റിസോര്‍സ് പേഴ്‌സണ്‍, ജില്ലയില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയാണ് അബൂ സാലി.വനവല്‍ക്കരണം നടപ്പിലാക്കിയതിന് സോഷ്യല്‍ ഫോറസ്റ്റി അവാര്‍ഡ്, പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്റി ടൊബോക്കോ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. നീലേശ്വരം കണിച്ചിറ സ്വദേശിയാണ്.

RELATED STORIES

Share it
Top