ടിവിആര്‍ ഷേണായ് അന്തരിച്ചുമണിപ്പാല്‍ : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഇന്നു വൈകീട്ട് എഴരയോടെയായിരുന്നു അന്ത്യം . മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ് മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന ഷേണായ് അര നൂറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്നു. സണ്‍ഡേ മെയില്‍ പത്രത്തിന്റെ എഡിറ്ററായും പ്രസാധ്ഭാരതി നിര്‍വാഹണ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ രാഷ്ട്രം പദ്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടര്‍ വിസ്ഡം' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എറണാകുളം ചെറായി സ്വദേശിയാണ്.  ഭാര്യ സരോജം. സുജാത , അജിത് എന്നിവരാണ് മക്കള്‍

RELATED STORIES

Share it
Top