ടിപ്പു സുല്‍ത്താന്‍ ബലാല്‍സംഗ വീരന്‍: ബിജെപി കേന്ദ്രമന്ത്രിക്കും എംഎല്‍എയ്ക്കും നോട്ടീസ്

ബംഗളൂരു: ടിപ്പുസുല്‍ത്താന്‍ ബലാല്‍സംഗ വീരനും ആളുകളെ ക്രൂരമായി കൊല്ലുന്നവനും ആണെന്ന പ്രസ്താവന നടത്തിയ ബിജെപി കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്കും എംഎല്‍എ സി ടി രവിയ്ക്കും കര്‍ണാടക ഹൈക്കോടതിയുടെ നോട്ടീസ്. അലം പാഷ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ആര്‍ ബി ബുദ്ധിഹലിന്റെതാണ് നടപടി.ഇന്ദിരാ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പാഷയുടെ ഹരജില്‍ വ്യക്തമാക്കിയിരുന്നു. ടിപ്പു ജയന്തി പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഹെഗ്‌ഡേ അപകീര്‍ത്തി പ്രസ്താവന നടത്തിയത്.

RELATED STORIES

Share it
Top