ടിപ്പര്‍ ലോറിയില്‍ നിന്നും ഓയില്‍ റോഡില്‍ ഒഴുകി; ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു

താമരശ്ശേരി: ടിപ്പര്‍ ലോറിയില്‍ നിന്നും ഓയില്‍ റോഡില്‍ വീണു പരന്നൊഴുകിയതില്‍പെട്ട ഇരുചക്ര വാഹനക്കാര്‍ അപകടത്തില്‍പെട്ടു. പൂനൂര്‍ കട്ടിപ്പാറ റോഡിലാണ് അപകടം. ഇന്നലെ രാവിലെ കട്ടിപ്പാറ ചെമ്പ്ര കുണ്ടയിലേ ക്രഷര്‍ യൂനിറ്റിലേക്ക് പോയ ലോറിയില്‍ നിന്നാണ് ഓയില്‍ കോളിക്കല്‍ റോഡില്‍ വീണു പരന്നൊഴുകിയത്.
റോഡിലെ വഴുവഴുപ്പറിയാതെ എത്തിയ ഒമ്പതോളം ഇരുചക്ര വാഹനങ്ങളാണ് തെന്നി വീണത്. പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ക്രഷര്‍ യൂനിറ്റിലെത്തി പരാതിപ്പെട്ടു. എന്നാല്‍ തങ്ങളുടെതല്ല എന്ന നിലപാടില്‍ ക്രഷര്‍ അധികൃതര്‍ ഉറച്ചു നിന്നതോടെ കോളിക്കലില്‍ നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞിട്ടു. സംഭവറിഞ്ഞെത്തിയ പോലിസ് ക്രഷര്‍ ഉടമകളോട് റോഡില്‍ നിന്നും മണ്ണിട്ട് അപകടം ഒഴിവാക്കാനും പരിക്കേറ്റവര്‍ക്ക് ചികില്‍സ സഹായം ചെയ്യാനും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതോടെയാണ് ടിപ്പറുകള്‍ ഓടാനായത്.

RELATED STORIES

Share it
Top