ടിപി കേസ് പ്രതികളുടെ സെല്ലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തുതിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സെല്ലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അണ്ണന്‍ സജിത്, പ്രദീപ് എന്നീ പ്രതികളുടെ സെല്ലില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. കാരണവര്‍ വധക്കേസ് പ്രതി സബിത് അലിയാണ് ഇവര്‍ക്ക് ഫോണ്‍ എത്തിച്ചുനല്‍കിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.
കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യസന്ദേശത്തിലാണ് ടിപികേസ് പ്രതികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെല്ലില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top