ടിഡിപി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ തെലുങ്കുദേശം പാര്‍ട്ടി മന്ത്രമാര്‍ രാജിവച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി റാവു, വൈ എസ് ചൗധരി എന്നിവരാണ് രാജി വച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്നും ഇതിന്റെ ആദ്യപടിയെന്നോണം രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവക്കുമെന്നും കഴിഞ്ഞദിവസം ആന്ധ്പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. കേന്ദ്രം വഞ്ചിച്ചതായും കേന്ദ്രത്തിന്റേത് ചിറ്റമ്മനയമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാജിക്കത്ത് സ്വീകരിക്കുന്നതിന് മുമ്പ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി മോദി ടെലഫോണില്‍ സംസാരിച്ചെങ്കിലും രാജിയില്‍ നിന്നും പിന്‍മാറില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, രാജിവച്ചെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. മുന്നോട്ട് വച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top