ടിടിഇയെ ആറംഗസംഘം തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു

വെല്ലൂര്‍: തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിന് പിഴയിട്ട ടിക്കറ്റ് പരിശോധകനെ (ടിടിഇ) ആറ് യാത്രക്കാര്‍ ഓടുന്ന വണ്ടിയില്‍ നിന്ന് തള്ളിയിട്ടു. നേരിയ പരിക്കുകളോടെ ടിടിഇ രക്ഷപ്പെട്ടു. യശ്വന്ത്പൂര്‍ -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ആറ് പേരടങ്ങിയ സംഘത്തില്‍ രണ്ടുപേര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരുന്നില്ല. അതിനാല്‍, അവര്‍ പിഴയടയ്ക്കണമെന്ന് ടിടിഇ ആവശ്യപ്പെട്ടു. ഇതില്‍ രോഷാകുലരായ സംഘം ടിടിഇയെ തള്ളിയിടുകയുമായിരുന്നു. അപ്പോള്‍ വണ്ടി പതുക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. ടിടിഇ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ഒരാളെ പോലിസ് അറസ്റ്റു ചെയ്തു. മറ്റുള്ള അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഒഡീഷ സ്വദേശി മാണിക് ആണ് അറസ്റ്റിലായത്.

RELATED STORIES

Share it
Top