ടാറ്റ മോട്ടോര്‍സ് നാനോയുടെ നിര്‍മാണം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതി നേടിയ നാനോ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നതായി ടാറ്റ മോട്ടോര്‍സ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് ടാറ്റ ഈ കാര്‍ വിപണിയിലെത്തിച്ചത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ മോഡലിന്റെ വില്‍പനയിലുണ്ടായ ഗണ്യമായ കുറവ് കാരണം നാനോ കാറുകളുടെ നിര്‍മാണം കമ്പനി നിര്‍ത്തി വെക്കുകയാണ്. എന്നാല്‍ ആവശ്യപെടുന്നവര്‍ക്ക് കമ്പനി കാര്‍ നിര്‍മിച്ച് നല്‍കുമെന്നും വക്താക്കള്‍ വ്യക്തമാക്കി. ആളുകള്‍ക്ക് വില കുറഞ്ഞ കാറുകളോടുള്ള താല്‍പര്യം കുറഞ്ഞതാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ജൂണില്‍ കമ്പനി ഒരു കാര്‍ മാത്രമാണ് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനി 275 കാറുകള്‍ നിര്‍മിച്ചിരുന്നു. നാനോകാറുകളുടെ നിര്‍മാണം കുറച്ച് കാലം കൂടി തുടരുമെന്ന് സപ്തംബറില്‍ കമ്പനി  വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top