ടാങ്കുകള്‍ നോക്കുകുത്തി; കുടിവെള്ളത്തിനായി മൂരിക്കാപ്പ് കാത്തിരിക്കുന്നു

വൈത്തിരി: വേനലില്‍ നാട് കത്തിയെരിയുമ്പോള്‍ ദാഹജലത്തിനായി നെട്ടോട്ടത്തിലാണ് മൂരിക്കാപ്പ് കോളനിവാസികള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ 12ാം വാര്‍ഡ് മൂരിക്കാപ്പ് നാലുസെന്റ് ലക്ഷംവീട് കോളനിക്കാരാണ്് മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ചു നല്‍കിയ കുടിവെള്ള പദ്ധതി താളംതെറ്റിയതാണ് പ്രശ്‌നം രൂക്ഷമായത്.
എസ്‌സി, ജനറല്‍ വിഭാഗങ്ങളിലായി 25ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. നിലവില്‍ കോളനിക്ക് സമീപത്തെ പൊതുകിണറാണ് ഇത്രയും കുടുംബങ്ങളുടെ ആശ്രയം. വേനലില്‍ ഇതിലെ വെള്ളം കുറഞ്ഞതോടെ പല കുടുംബങ്ങളും ആശങ്കയിലാണ്. 2016- 2017 വര്‍ഷത്തില്‍ പഞ്ചായത്ത് വരള്‍ച്ചാ ദുരിതശ്വാസ പദ്ധതി പ്രകാരം 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം എത്തിയിട്ടില്ല. നിലവില്‍ പല കുടുംബങ്ങള്‍ക്കും വീട്ടാവശ്യത്തിന് പോലും വെള്ളം തികയാത്ത സ്ഥിതിയാണ്. പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങുക പോലും ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top