ടാങ്കര്‍ ലോറി സമരം പിന്‍വലിക്കണമെന്ന് എണ്ണക്കമ്പനികള്‍

കൊച്ചി: ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള എണ്ണക്കമ്പനികള്‍ 2015 ജനുവരി 23ന് അഞ്ചു കൊല്ലത്തേക്കു ക്ഷണിച്ച പുതിയ ടെന്‍ഡറിനോടനുബന്ധിച്ചാണു മിന്നല്‍ സമരം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് ഇത്തവണ ടെന്‍ ഡര്‍ ക്ഷണിച്ചത്. സംസ്ഥാന എല്‍പിജി പ്ലാന്റുകളില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് അതതു സംസ്ഥാനത്തെ ട്രക്കുകള്‍ ഉപയോഗിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കിഴക്കന്‍ മേഖല ബള്‍ക്ക് എല്‍പിജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അസോസിയേഷനും ദക്ഷിണ മേഖല അസോസിയേഷനും ഫെബ്രുവരി 12 നാണ് മിന്നല്‍പ്പണിമുടക്ക് ആരംഭിച്ചത്. 13ന് ഉച്ചയോടെ കിഴക്കന്‍ മേഖല അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ദക്ഷിണ മേഖല അസോസിയേഷന്‍ സമരം തുടരുകയാണ്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ വിവിധ എണ്ണശുദ്ധീകരണശാലയിലേക്കും ഇറക്കുമതി ടെ ര്‍മിനലിലേക്കും ദക്ഷിണമേഖല ട്രക്ക് അസോസിയേഷന്‍ ട്രക്കുകള്‍ അയക്കുന്നില്ല. നിലവിലുള്ള കരാറിന് ഏപ്രില്‍ 30വരെ യാണ് കാലാവധി. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ എണ്ണക്കമ്പനികളും ട്രക്ക് ഓപറേറ്റര്‍മാരും ഒരുപോലെ ബാധ്യസ്ഥരാണ്. പുതിയ ടെന്‍ഡര്‍ നിലവിലുള്ള കരാറിനെ യാതൊരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല. കരാര്‍ പ്രകാരം അഖിലേന്ത്യാടിസ്ഥാനത്തില്‍ 20,000ഓളം റോഡ് ടാങ്കറുകളാണ് പാചകവാതക വിതരണരംഗത്തുള്ളത്.
പുതിയ ടെന്‍ഡറുകളും നടപടിക്രമങ്ങളും ഫെബ്രുവരി ആറിന്് വിവിധ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി ഉടമകളുമായി ചര്‍ച്ചചെയ്തിരുന്നു. സമരത്തെ നേരിടാ ന്‍ എല്ലാവിധ ബദല്‍ സംവിധാനങ്ങളും ഒരുക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

RELATED STORIES

Share it
Top