ടാക്‌സ് കമ്മീഷണറുടെ വ്യാപാരി ദ്രോഹ നടപടികള്‍ പ്രതിഷേധാര്‍ഹം

പാലക്കാട്: വ്യാപാരികളെ ദ്രോഹിക്കുന്ന ടാക്‌സ് കമ്മീഷണറുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് റാലിയോടനുബന്ധിച്ച് സ്‌റ്റേഡിയം സ്റ്റാന്റിന് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സമ്മേളനത്തിന് മുന്നോടിയായി യൂത്ത് വോളണ്ടിയര്‍ റാലിയും നടന്നു. നോട്ട് നിരോധനവും ജിഎസ്ടിയും വ്യാപാരമേഖലയെ കശക്കിയെറിഞ്ഞിരിക്കുകയാണെന്നും ഇത്തരമൊരു അവസ്ഥയില്‍ വ്യാപാരികളെ സഹായിക്കുന്നതിന് പകരം ദ്രോഹനടപടികളുമായി പോകുന്ന കമ്മീഷണറെ നിലക്ക് നിര്‍ത്താന്‍ ധനമന്ത്രിയും സര്‍ക്കാറും തയ്യാറാവണമെന്നും നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനഭാരവാഹികളായ എ എം എ ഖാദര്‍, കെ സേതുമാധവന്‍, ഗോപകുമാര്‍, കെ എ ഹമീദ്, വി എം ലത്തീഫ്, വി പ്രജിത്ത്, മണികണ്ഠന്‍, അയ്യപ്പന്‍നായര്‍, മുഹമ്മദ് റാഫി സംസാരിച്ചു.

RELATED STORIES

Share it
Top