ടാക്‌സികളിലും ഓട്ടോറിക്ഷകളിലും വെയ്സ്റ്റ് ബിന്‍ സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍

കാക്കനാട്: മാലിന്യനിര്‍മാര്‍ജനം എല്ലായിടത്തും നടപ്പിലാക്കി ശുചിത്വം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ടാക്‌സികളിലും ഓട്ടോറിക്ഷകളിലും വെയ്സ്റ്റ് ബിന്‍ സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍ നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അനുകൂലമായ റിപോര്‍ട്ട് എറണാകുളം ആര്‍ടിഒയില്‍ നിന്നും നല്‍കിയതായി ആര്‍ടിഒ സജി വര്‍ഗീസ് പറഞ്ഞു. ഇത് നടപ്പിലാക്കണമെങ്കില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പല വിദേശ രാജ്യങ്ങളിലും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ടാക്‌സികളിലും ഓട്ടോറിക്ഷകളിലും വെയ്സ്റ്റ് ബിന്‍ ഘടിപ്പിക്കുന്ന രീതി നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാനത്തും അടിയന്തരമായി നടപ്പാക്കുന്നതിന് ടൂറിസം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍കൈ എടുക്കണമെന്ന നിര്‍ദേശമാണ് നിയമസഭാ സെക്രട്ടറി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിട്ടുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച അഭിപ്രായ റിപോര്‍ട്ടാണ് ആര്‍ടിഒയില്‍ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കത്ത് ശുചിത്വമിഷന്‍ വാഹന വകുപ്പ്, തദ്ദേശസ്വയംഭരണ വിഭാഗം ഓഫീസുകളിലേക്ക് അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായി അയച്ചിട്ടുണ്ട്.

RELATED STORIES

Share it
Top