ടലഹാസി ടൈറ്റില്‍ പേസ് സഖ്യത്തിന്ഫ്‌ളോറിഡ: ഇന്ത്യന്‍ വെറ്ററന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ്- അമേരിക്കന്‍ ടോപ് സീഡ് സ്‌കോട്ട് ലിപ്‌സ്‌കി സഖ്യത്തിന് ടലഹാസി ചലഞ്ചര്‍ ടൈറ്റില്‍. പിപ് മെയര്‍- ഗോണ്‍സാലസ് സഖ്യത്തെ തോല്‍പിച്ചാണ് പേസ്- ലിപ്‌സ്‌കി ജോഡി കിരീടം നേടിയത്. സ്‌കോര്‍: 4-6, 7-6 (5), 10-7. ഇത് രണ്ടാംതവണയാണ് പേസ് ചലഞ്ചര്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥന്‍ അവസാന മല്‍സരത്തില്‍ ബ്ലാസ് റോളയോട് തോറ്റ് പുറത്തായി. കരിയറിലെ ആദ്യ ചലഞ്ചര്‍ ടൈറ്റില്‍ ഫൈനലില്‍ മല്‍സരിച്ച രാംകുമാര്‍ സ്ലോവനേനിയന്‍ താരത്തിനു മുന്നില്‍ 2-6, 7-6(6), 5-7 എന്ന സ്‌കോറിന് മുട്ടുമടക്കുകയായിരുന്നു.

RELATED STORIES

Share it
Top