ഞാറക്കല്‍ എക്‌സ്‌ചേഞ്ചിലെ ഫോണുകള്‍ നിശ്ചലം: ബില്‍ സാധാരണപോലെ

വൈപ്പിന്‍: ഞാറക്കല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന ലാന്റ് ഫോണുകളില്‍ അധികവും നിശ്ചലമെന്ന് പരാതി. ഫോണിന് അനക്കമില്ലങ്കിലും വാടകയ്ക്ക് ഒരു കുറവുമില്ല.
ഉപയോഗിക്കാത്ത ഫോണിനും മാസത്തില്‍ ബില്‍ വരുന്നു. ഇതേതുടര്‍ന്ന് നിരവധി കണക്ഷനുകളാണ് സറണ്ടര്‍ ചെയ്യപ്പെടുന്നത്. മൊബൈല്‍ ഫോണിന്റെ വരവോടെ ലാന്റ് ഫോണിന്റെ ഉപയോഗം കുറഞ്ഞിരുന്നു. എന്നാല്‍ വൈഫൈ നെറ്റ് കണക്ഷനുള്ളവര്‍ കൂടുതലും ബിഎസ്എന്‍എല്‍ ലാന്റ് ഫോണാണ് ഉപയോഗിക്കുന്നുണ്ട്.
ഹാന്റ്‌സെറ്റ് കേടായാല്‍ മാറ്റിക്കിട്ടുന്നില്ല. കേബിള്‍ കുഴപ്പമുണ്ടായാല്‍ പകരമിടാന്‍ കേബിളില്ല. ഇതൊക്കെ കാരണങ്ങളാണ്. വൈപ്പിന്‍കരയില്‍ത്തന്നെ വൈപ്പിന്‍, ഞാറക്കല്‍, എടവനക്കാട്, ചെറായി എക്‌സ്‌ചേഞ്ചുകളിലായി ആയിരക്കണക്കിന് ലാന്റ് കണക്ഷനുകളാണുണ്ടായിരുന്നത്. ആളുകളുടെ ആവശ്യത്തിന് മൊബൈല്‍ വന്നതോടെ ലാന്റ്‌ഫോണിനോടുള്ള പ്രിയം കുറഞ്ഞു. എന്നാല്‍ ഇതു നിലനിര്‍ത്തണമെന്ന താല്‍പര്യം കേന്ദ്രസര്‍ക്കാരിനുമില്ല. അതേതുടര്‍ന്ന് വേണ്ടത്ര ജോലിക്കാരെ നിയമിക്കുന്നില്ല.
കേബിളിലും ലൈനിലുമുണ്ടാവുന്ന അറ്റകുറ്റപ്പണികള്‍ക്ക് കരാര്‍ തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. സ്ഥിരം നിയമനം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. റിട്ടയര്‍ ചെയ്ത് ജോലിക്കാര്‍ ഇല്ലാതായി സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നാലും പുതിയ ജോലിക്കാരെ വയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.

RELATED STORIES

Share it
Top