ഞാന്‍ പൊതുജനമാണ് സാര്‍ ! പറയാന്‍ അധികാരമുണ്ട് സാര്‍!'ഇയാള്‍ വര്‍ത്തമാനമൊന്നും പറയേണ്ട, ഇയാള്‍ക്കെന്താണ് കാര്യം? ചോദിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമില്ലാത്ത കാര്യം സംസാരിക്കേണ്ടെന്നും അദ്ദേഹത്തിന്റെ താക്കീത്.
ഉടന്‍ വന്നു മറുപടി :
ഞാന്‍ പൊതുജനമാണ് സാര്‍! പറയാന്‍ അധികാരമുണ്ട് സാര്‍
ആവശ്യമുള്ള കാര്യമാണ് സാര്‍ പറയുന്നത്. പൊതുജനം കാണുണ്ടിത്, പൊതുജനത്തിന്റെ കണ്ണില്‍ മണല്‍ വാരിയിടാന്‍ സമ്മതിക്കില്ല
സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ഈ സംഭാഷണം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 764 ദിവസങ്ങളായി നടത്തുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ ചെന്നിത്തലയോട് ഒരു സംശയം ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് ശ്രീജിത്തിന്റെ സുഹൃത്ത്് സംസാരമാരംഭിച്ചത്.
ഞാനൊരു സംശയം ചോദിച്ചോട്ടെ സര്‍, താങ്കള്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. സാറിന്റെ മുമ്പില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അന്ന് സര്‍ പറഞ്ഞ മറുപടി എനിക്കോര്‍മയുണ്ട്. റോഡില്‍ കിടക്കുമ്പോള്‍ പൊടിയടിക്കും, കൊതുകു കടിക്കുമെന്നൊക്കെയാണ് അന്ന് സര്‍ പറഞ്ഞിരുന്നത്. അതാണോ സര്‍ സഹായം' ഇതായിരുന്നു സുഹൃത്തിന്റെ ചോദ്യം.
ചോദ്യം ഇഷ്ടപ്പെടാത്ത ചെന്നിത്തല ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്തുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കേണ്ട എന്നു പറഞ്ഞു. ഇതിന് മറുപടിയായാണ് യുവാവ് ഞാന്‍ പൊതുജനമാണ് എന്നും
ആവശ്യമുള്ള കാര്യമാണ് പറയുന്നതെന്നും മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

RELATED STORIES

Share it
Top