ഞങ്ങള്‍ക്ക് ജീവിക്കണം സ്വസ്ഥമായി; മരണത്തിലേക്ക് തള്ളിവിടരുത്

പാലോട്: പേര് വസന്ത, വയസ്സ് 55 ആദിവാസി മേഖലയിലെ ആദ്യകാല എസ്എസ്എല്‍സി ജേതാവ്. ചരിത്രത്തി ല്‍ ബിരുദമെടുത്ത ഇവരാണ് തങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഖര മാലിന്യ പ്ലാന്റിനെതിരേ ആദിവാസി മേഖലയില്‍ പ്രതിഷേധ രംഗത്ത് നില്‍ക്കുകയും മറ്റുള്ളവരെ ബോധവല്‍കരിക്കുകയും ചെയ്യുന്നത്.
ശ്രദ്ധേയമായ മറ്റൊരാള്‍ നാല്‍പത്തി മൂന്നുകാരിയായ ശ്രീലത ശിവാനന്ദന്‍. ആദിവാസി മേഖലയില്‍ നിന്നു ജനവിധി തേടി രണ്ടുതവണ പഞ്ചായത്ത് അംഗമാവുകയും ഒരു തവണ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആവുകയും ചെയ്തു. ഈ രണ്ട് വനിതകളാണ് അഗസ്ത്യാര്‍ വന താഴ്—വരയിലെ മാലിന്യ പ്ലാന്റിനെതിരേ മണ്ണിന്റെ മക്കളെ പ്രതിഷേധ രംഗത്ത് സജീവമാക്കുന്നത്.
വെങ്കിട്ടമൂട്, അടിപറമ്പ്, ചോനാം മല, വീട്ടികാവ്, പന്നിയോട്ട് കടവ്, ഇയ്യക്കോട്, കല്ലണ,  മുത്തിപ്പാറ, തുടങ്ങിയ സെറ്റില്‍മെന്റുകളിലായി മുന്നൂറോളം ആദിവാസി കുടുംബങ്ങളാണുള്ളത്. നിര്‍ദിഷ്ട മാലിന്യ പ്ലാന്റ് പദ്ധതി പ്രദേശത്തെ ചുറ്റി കിടക്കുന്ന ആദിവാസി ഊരുകളാണിത്. ഇവിടെയുള്ളവരുടെ ജീവിത മാര്‍ഗം വന വിഭവങ്ങളും ജില്ലാ കൃഷി തോട്ടത്തിലെ ചെറുകിട തൊഴിലുകളുമാണ്. നിര്‍ദിഷ്ട മാലിന്യ പ്ലാന്റ് പ്രാവര്‍ത്തികമായാല്‍ തങ്ങളുടെ ജീവിത മാര്‍ഗം മാത്രമല്ല, ജീവിതവും അവസാനിക്കുമെന്നാണ് ഊര് മൂപ്പന്മാരായ ദാമോദരന്‍ കാണിയും, ഭാസ്‌കരന്‍ കണിയുടെയും അഭിപ്രായം. ഞങ്ങളുടെ വനം ഞങ്ങള്‍ക്ക് വിട്ടു തരൂ... മാലിന്യ പ്ലാന്റ് സ്ഥാപിച്ച് ആവാസ വ്യവസ്ഥയെ നശിപ്പിക്കരുത്. പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ ഞങ്ങളുടെ മണ്ണും വായുവും ജലവും മലിനമാവും. പ്ലാ ന്റ് സ്ഥാപിക്കണമെങ്കില്‍ ഞങ്ങളെ കൊല്ലേണ്ടി വരും. പ്ലാന്റിനെതിരേ മരണം വരെയും സമര മുഖത്ത് ഉണ്ടാവുമെന്നും മൂപ്പന്മാര്‍ പറഞ്ഞു. ഇതു തന്നെയാണ് ഓരോ ആദിവാസി ഊരുകളിലെയും മുദ്രാവാക്യം. ഞങ്ങള്‍ക്കും ജീവിക്കണം സ്വസ്ഥമായി... മരണത്തിലേക്ക് തള്ളിവിടരുത്...
തുടരും $

RELATED STORIES

Share it
Top