ജ. ലോയ കേസ് വിചാരണ സുപ്രിം കോടതിയില്‍ ചൂടന്‍ വാഗ്വാദം

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹരജികളില്‍ വാദംകേള്‍ക്കല്‍ ആരംഭിച്ചു. ഇത്തരം കേസുകളില്‍ സുപ്രിംകോടതി മുമ്പ് നടത്തിയ ഇടപെടലുകള്‍ സമാഹരിച്ചു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം കാന്‍വില്‍കര്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ചാണു മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ വാദം ആരംഭിച്ചത്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി 23നും സമാനമായ കേരളത്തില്‍ നിന്നുള്ള മറ്റൊരു കേസിലും കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ലോയ കേസിലും അതാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും ദുഷ്യന്ത് ദവേ വ്യക്തമാക്കി. ഇവിടെ ഒരു സത്യവാങ്മൂലവുമില്ല. പ്രതിസ്ഥാനത്തുള്ള ആരും പിടിയിലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ നേരത്തെ വാദംകേട്ട ബോംബെ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേയും അദ്ദേഹം ആരോപണം ഉന്നയിച്ചു. ദാവെയുടെ വാദങ്ങളെ ഖണ്ഡിച്ച് പ്രതിഭാഗം  മുന്നോട്ടു വന്നതോടെ ചൂടേറിയ വാദ പ്രതിവാദത്തിനാണു കോടതി സാക്ഷ്യംവഹിച്ചത്.

RELATED STORIES

Share it
Top