ജ. ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനാണു ഹരജി നല്‍കിയത്.
2014ലെഡിസംബര്‍ ഒന്നിനാണ് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഹൃദയാഘാദം വ—ന്നു ലോയ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ലോയയുടെ സഹോദരി കഴിഞ്ഞവര്‍ഷം രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

RELATED STORIES

Share it
Top