ജ. ലോയയുടെ മരണം: അഡ്മിറല്‍ രാംദാസ് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ (റിട്ട.) രാംദാസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിമാരും മുന്‍ പോലിസുദ്യോഗസ്ഥരുമടങ്ങിയ സമിതിയെ അന്വേഷണച്ചുമതല ഏല്‍പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അന്വേഷണ സമിതിയുമായി സഹകരിക്കാനും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.

RELATED STORIES

Share it
Top