ജ. ഗോയലിനെ പുറത്താക്കണം: മന്ത്രി അത്‌വാലെ

ന്യൂഡല്‍ഹി: ദേശീയ ഹരിതകോടതി അധ്യക്ഷ സ്ഥാനത്തു നിന്ന് റിട്ട. ജസ്റ്റിസ് എ കെ ഗോയലിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രിയും റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) അധ്യക്ഷനുമായ രാംദാസ് അത്‌വാലെ. പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ലഘൂകരിച്ച സുപ്രിംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്നതിനാലാണു ഗോയലിനെ മാറ്റണമെന്നു മന്ത്രി ആവശ്യപ്പെട്ടത്.
ഗോയലിനെ ദേശീയ ഹരിതകോടതി അധ്യക്ഷ സ്ഥാനത്തു നിയമിച്ചതില്‍ ദലിത് സമുദായം സന്തുഷ്ടരല്ലെന്ന് അത്‌വാലെ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി,  വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണു ഗോയലും ജസ്റ്റിസ് യു യു ലളിതും ഉള്‍പ്പെട്ട ബെഞ്ച് മാര്‍ച്ച് 20ന് ഉത്തരവിട്ടത്.

RELATED STORIES

Share it
Top