ജ്വല്ലറി കവര്‍ച്ചാ ശ്രമത്തിനിടെ ബംഗാളി യുവാവ് പിടിയില്‍

വാണിമേല്‍: അര്‍ദ്ധരാത്രി ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുരക്കുന്നതിനിടെ ബംഗാളി യുവാവ് പിടിയില്‍. വാണിമേല്‍ ഭൂമി വാതുക്കല്‍ ടൗണില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം ചുമര്‍ തുരക്കുന്നതിനിടെ നാട്ടുകാരാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അബൂ താരീഖ് (20) നെ പിടികൂടിയത്.
ഭൂമി വാതുക്കല്‍ ടൗണിലെ ഗോള്‍ഡ് സൂഖ് ജ്വല്ലറിയിലാണ് കഴിഞ്ഞ രണ്ട്ദിവസത്തിനിടെ രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ബുധനാഴ്ച രാവിലെ ജ്വല്ലറിക്ക് പിന്‍വശത്തെ ചുമരില്‍ അസാധാരണമായി സിമന്റ് തേപ്പ് നീക്കം ചെയ്തത് ശ്രദ്ധയില്‍ പ്പെട്ട സമീപത്തെ താമസക്കാരന്‍ വടക്കെപുത്തന്‍പുരയില്‍ സാദത്ത് ജ്വല്ലറി ഉടമയെ വിവരമറിയിക്കുകയായിരുന്നു’ .ഉടമ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ചുമര്‍ തുരന്നത് പാതി വഴിയില്‍ നിര്‍ത്തിയതിനാല്‍ വ്യാഴാഴ്ചയും മോഷ്ടാവ് എത്താന്‍ സാധ്യതയുണ്ടെന്ന നിഗമന ത്തില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നാട്ടുകാര്‍ കാവല്‍ നിന്നു, രാത്രി പന്ത്രണ്ട് മണിയോടെ ചുമര്‍ തുക്കാനുള്ള ആയുധവുമായെത്തിയ അബൂ താരീഖിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
രണ്ട് ദിവസം തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കവര്‍ച്ചക്കെത്തിയ യുവാവിന്റെ പിന്നില്‍ സഹായികളായി മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top