ജ്യേഷ്ഠന്‍ അടിയേറ്റ് മരിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്‍

കൊല്ലങ്കോട്: കുടുംബവഴക്കിന് തുടര്‍ന്ന് ജ്യേഷ്ടന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്‍ പോലിസ് പിടിയിലായി. എലവഞ്ചേരി കാരക്കാട്  പ്രകാശന്‍ (32) ആണ് കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കൃഷ്ണദാസി(29) നെ പോലിസ് അറസ്റ്റ് ചെയ്തു. വെല്‍ഡിങ്ങ് തൊഴിലാളിയാണ് പ്രകാശന്‍. അവധിക്ക് വീട്ടിലെത്തിയാല്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും രാത്രിയോടെ കുടുംബ പ്രശനമുണ്ടായി. ഇതേ തുടര്‍ന്ന് വീടിന് സമീപത്തെ  മൈതാനത്ത് വച്ച് കൃഷ്ണദാസ് ഇരുമ്പു പൈപ്പ് കൊണ്ട് പ്രകാശനെ അടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവ സ്ഥലം ആലത്തൂര്‍ ഡിവൈഎസ്പി ഷംസുദീന്‍, കൊല്ലങ്കോട് സിഐ കെ പി ബെന്നി, എസ്‌ഐ പി ബി അനീഷ്, ഫോറന്‍സിക് സൈന്റിഫിക് റിനി തോമസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.അറസ്റ്റിലായ  കൃഷ്ണദാസിന് സംഭവസ്ഥലത്തെത്തിച്ച്് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കൃത്യം നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പും പോലിസ് കണ്ടെത്തി. അച്ഛന്‍ പരേതനായ നാരായണന്‍ സ്വാമി. അമ്മ:അമ്മു. മറ്റ് സഹോദരങ്ങള്‍: ശെല്‍വന്‍, മണികണ്ഠന്‍.

RELATED STORIES

Share it
Top