ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി

പൂച്ചാക്കല്‍: ഇന്‍ഫോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചേര്‍ത്തല പള്ളിപ്പുറത്തെ ഇന്‍ഫോ പാര്‍ക്കില്‍ ജോലി നല്‍കാം എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. അന്‍പതിനായിരം രൂപ ശമ്പളം നല്‍കുമെന്ന് പറഞ്ഞ് ഇരുപത്തിയേഴു പേരില്‍ പതിനഞ്ച് ലക്ഷം രുപയോളം തട്ടിയെടുത്തതായി ഇരകള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ചേര്‍ത്തല പള്ളിപ്പുറത്തെഐ ടി കമ്പനിയായ ഇന്‍ഫോ പാര്‍ക്കില്‍ ഉള്ള ഷോന്‍ ടെക്ക് എന്ന കമ്പനിയാണ് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.കഴിഞ്ഞ 2017 ലാണ് ഇന്‍ഫോപാര്‍ക്കില്‍ ഉണ്ടായിരുന്നതും ഇടയ്ക്ക് നിര്‍ത്തിപ്പോയതുമായ ക്യാല്‍സിസ് എന്ന കമ്പനിയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച്പുന്നപ്ര ജോബ് ഫെയറില്‍ ഇന്റെ റിവ്യു നടത്തുകയും പതിമൂന്ന് പേരെ തെരെഞ്ഞെടുത്തതും. ജോലി കിട്ടിയവര്‍ കമ്പനിയില്‍ എത്തുമ്പോഴാണ് ക്യാല്‍സിസ് എന്ന കമ്പനി നിലവില്‍ ഇല്ലെന്നും ഇവര്‍ വിട്ടുകൊടുത്ത മുറിയില്‍ ഷോന്‍ ടെക്ക് എന്ന കമ്പനിയ്ക്ക് വേണ്ടിയാണ് ആളുകളെ തെരെഞ്ഞെടുത്തതായും പരാതിക്കാര്‍ അറിയുന്നതും.കമ്പനി പിന്നീടും പലരെയും തെരെഞ്ഞെടുത്തിരുന്നു. ആദ്യ ആറു മാസം സ്റ്റൈപ്പന്റായി മൂവായിരവും തുടര്‍ന്ന് പതിമൂവായിരം മുതല്‍ ഇരുപത്തിയ യ്യായിരം വരെ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞ കാലാവധിയില്‍ ഉടമ്പടി പ്രകാരമുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാതിനാല്‍ പരാതിപ്പെട്ടപ്പോള്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പറഞ്ഞ എഗ്രിമെന്റുകള്‍ പാലിയ്ക്കാനാവില്ലായെന്നായിരുന്നു ഉടമകളെന്ന് അവകാശപ്പെട്ടിരുന്ന പാലക്കാട്ടുകാരായ നിഖില്‍,നിധീഷ് എന്നിവര്‍ നല്‍കിയ മറുപടി. തട്ടിപ്പിനിരയായവര്‍ ചേര്‍ത്തല പോലിസിന് പരാതി നല്‍കിയപ്പോള്‍ ഇവര്‍ നല്‍കുന്ന വിശദീകരണം് കമ്പനി ഉടമകള്‍ ദക്ഷിണാഫ്രിക്ക, സ്വീഡന്‍ എന്നി സ്ഥലങ്ങളില്‍ ഉള്ളവരാണെന്നാണ്.  നന്നായി പ്രവര്‍ത്തനംനടക്കുന്ന ഇന്‍ഫോ പാര്‍ക്കില്‍ മുറിയെടുത്ത് ആധുനിക തട്ടിപ്പാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിയ്ക്കുകയാണ്.

RELATED STORIES

Share it
Top