ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മുന്നാട്: ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ സുഹൃത്തായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ബളാംതോട് ചാമുണ്ഡിക്കുന്ന് സ്വദേശി കെ കമലേഷി(26)നെയാണ് ബേഡകം പോലിസ് അറസ്റ്റ് ചെയ്തത്.
പരിയാരം മെഡിക്കല്‍ കോളജ് കാന്റീനില്‍ ജോലി ശരിയാക്കിതരാമെന്ന് പറഞ്ഞ് കൊണ്ടുപോയി ഇവിടത്തെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്ന് പറഞ്ഞാണ് മുന്നാട് ജയപുരത്തെ ഭര്‍തൃമതി ആത്മഹത്യക്ക് ശ്രമിച്ചത്. ലോഡ്ജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ യുവതി താന്‍ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഇത് സംബന്ധിച്ച് യുവതിയില്‍ നിന്ന് പോലിസ് മൊഴിയെടുത്തിരുന്നു.

RELATED STORIES

Share it
Top