ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, പി ശശിയുടെ സഹോദരന്‍ അറസ്റ്റില്‍കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നുച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്തുകയായിരുന്നു.
കോഴിക്കോട് കസബ പോലിസ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഫറോക്ക് സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ആശ്രിത നിയമനം വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന പരാതി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ആദ്യം 40,000 രൂപയും പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപയും കൈമാറിയതിന്റെ രേഖകള്‍ കൈവശമുണ്ടെന്ന് പരാതിക്കാരി പറയുന്നു.

RELATED STORIES

Share it
Top