ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ജോലിയോ മതിയായ നഷ്ടപരിഹാരമോ നല്‍കണം

തേഞ്ഞിപ്പലം:  നാലുവരി ദേശീയപാത  കടന്നു പോകുന്ന തലപ്പാറ മുതല്‍ ചേളാരിവരെയുള്ള സ്ഥലങ്ങളിലെ നിലവിലുള്ള വിവിധസ്ഥാപനങ്ങളിലെ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു സ്ഥിരം ജോലിയോ മതിയായ നഷ്ട പരിഹാരമോ നല്‍കണമെന്ന്   ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് മൂന്നിയൂര്‍ മണ്ഡലം  സെക്രട്ടറി നൗഷാദ് തിരുത്തുമ്മല്‍  ദേശീയപാത അധികൃതര്‍ക്ക് നല്‍കിയ നിവേദനം നല്‍കി. നാലുവരി ദേശീയപാത നിര്‍മ്മിക്കുന്നതിന് നേരത്തെ പരിഗണനയിലുണ്ടായിരുന്ന മൂന്നിയൂര്‍ പഞ്ചായത്തിലെ തലപ്പാറ മുതലുള്ള വയലിലൂടെ  മുടവഞ്ചീരി  ചേട്ടേരിപാറ  പുത്തൂര്‍ വയല്‍വഴി രാമനാട്ടുകര ബൈപ്പാസിലേക്ക് എത്തുന്ന വിധത്തില്‍ ഗതി തിരിച്ചു വിടണമെന്നുംആവശ്യപ്പെട്ടു.

RELATED STORIES

Share it
Top