ജോലിയില്‍ നിന്ന് വിരമിച്ച വിദേശികള്‍ക്ക് യുഎഇയില്‍ താമസിക്കാം.

അബുദബി: ജോലിയില്‍ നിന്ന് വിരമിച്ച വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. വ്യവസായ മേഖലയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വൈദ്യുത നിരക്ക് 29 ശതമാനം വരെ കുറച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മുതല്‍ 22 ശതമാനം വരെയും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 29 ശതമാനം വരെയും വൈദ്യുത നിരക്കില്‍ ഇളവ് ലഭിക്കും. പുതിയതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ കണക്്ഷന്‍ നിരക്കും നീക്കം ചെയ്യും. രാജ്യത്തെ ആശുപത്രികള്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും ഏകീകൃത നിയമം നടപ്പിലാക്കും. രോഗികളുടെയും അവരുടെ ബന്ധുക്കളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും മരുന്നുകളുടെയും ചികില്‍സയുടേയും നിലവാരം ഉയര്‍ത്താനും നിയമം ഏകീകരിക്കും.

RELATED STORIES

Share it
Top