ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരുടെ ആത്മഹത്യാ ഭീഷണികോട്ടയം: റബര്‍ബോര്‍ഡിന് കീഴിലെ റബര്‍ഫാക്ടറിയില്‍നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ആത്മഹത്യാഭീഷണിയുമായി രംഗത്ത്. ഇന്നു രാവിലെ 11 മണിയോടെയാണ് നാലുജീവനക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കി കോട്ടയത്തെ റബര്‍ബോര്‍ഡ് ആസ്ഥാന ഓഫിസിന് മുകളില്‍ക്കയറിയത്. ജോലി നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ആകെ 41 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.റബര്‍ബോര്‍ഡ് മേഖലാ ഓഫിസുകള്‍ പൂട്ടുന്നതിനെതിരേ കോണ്‍ഗ്രസ്  ഇന്നു രാവിലെ പ്രതിഷേധപരിപാടികള്‍ നടത്താനിരിക്കുകയായിരുന്നു.

RELATED STORIES

Share it
Top