ജോലിക്കാരിയെ പീഡിപ്പിച്ചു; സൈനികനെതിരേ പരാതി

ന്യൂഡല്‍ഹി: സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഗാര്‍ഹിക തൊഴിലാളിയായ യുവതിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ സൈനികമേജര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി. മേജര്‍ ഗൗരവിനെതിരേയാണ് കേസ്.
ഈ വര്‍ഷം ജൂലൈ 12നാണ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. സൈനികനും ഒരു ബന്ധുവിനും തന്റെ ഭര്‍ത്താവിനെ മരണവുമായി ബന്ധമുള്ളതായും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ സൈനികന്‍ അടിയന്തര ദൗത്യത്തിനായി പറഞ്ഞയക്കുകയും തുടര്‍ന്ന് തന്നെ ഉപദ്രവിക്കുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ തന്നെ സൈനികന്‍ പീഡിപ്പിക്കുന്നതാണു കണ്ടത്. ഇതേത്തുടര്‍ന്ന് സൈനികനും ഭര്‍ത്താവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായും പരാതിക്കാരി പറഞ്ഞു.

RELATED STORIES

Share it
Top