ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതികല്‍പ്പറ്റ : നേഴ്‌സിങ് ജോലിക്കായി കുവൈറ്റിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടതായി പരാതി. പുല്‍പ്പള്ളി സ്വദേശിനിയായ യുവതിയെയാണ് കുവൈറ്റില്‍ പൂട്ടിയിട്ടത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നേഴ്‌സിങ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണ് കൊടുത്തത്. ഇത് എതിര്‍ത്തതോടെയാണ് പൂട്ടിയിട്ടത്. കഴിഞ്ഞ മെയ് 15നാണ് ഇസ്മായില്‍ എന്നയാള്‍ യുവതിയെ ദുബായില്‍ കൊണ്ടുപോയത്. അവിടെനിന്ന് കുവൈത്തിലെത്തിക്കുകയായിരുന്നു.

RELATED STORIES

Share it
Top