ജോര്‍ജിന് ഹാജരാവാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി സി ജോര്‍ജിന് ഹാജരാവാനുള്ള തിയ്യതി ദേശീയ വനിതാ കമ്മീഷന്‍ ഒക്ടോബര്‍ നാലിലേക്ക് നീട്ടിനല്‍കി. മുന്‍ നിശ്ചയ പ്രകാരം ജോര്‍ജ് ഇന്നലെ ഹാജരാവേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ ഹാജരാവാന്‍ സാധിക്കില്ലെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. നാലിന് ജസോല ഇന്‍സ്റ്റിറ്റിയൂഷന്‍ ഏരിയയിലുള്ള ഓഫിസില്‍ 11.30ന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top