ജോച്ചിം ലോ ജര്‍മന്‍ പരിശീലകനായി തുടരും; പുതിയ കരാര്‍ ഖത്തര്‍ ലോകകപ്പ് വരെ
ബെര്‍ലിന്‍: നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്ത് പോയെങ്കിലും ടീം കോച്ച് ജോച്ചിം ലോയെ വിടാനൊരുക്കമില്ലെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ടീമില്‍ തുടരണമെന്നും ടീമിനെ മാറ്റങ്ങളോടെ ഉടച്ചുവാര്‍ക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റിനോട് 58 കാരനായ ലോ പറഞ്ഞിരുന്നു. 12 വര്‍ഷ കാലമായി ടീമില്‍ തുടരുന്ന ലോയുടെ കീഴിയാണ് ജര്‍മന്‍ ടീം 2014ല്‍ ലോകകപ്പ് കിരീടം ചൂടിയത്. ഈ ലോകകപ്പിന് മുന്നോടിയായി ലോ 2022 ലോകകപ്പ് വരെ ടീമിന്റെ കോച്ചായി കരാര്‍ പുതുക്കിയിരുന്നു. 80 വര്‍ഷത്തിന ശേഷമാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുന്നത്. മുമ്പ് 1938ലാണ് ജര്‍മനി ആദ്യമായി ലോകകപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായത്. രണ്ടാം തവണയാണ് ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നതും. തുടര്‍ന്നുള്ള ലോകകപ്പില്‍ ടീമിന് മല്‍സരിക്കാന്‍ അനുവാദം ലഭിച്ചതുമില്ല. ഈ ലോകകപ്പിലെ ഗ്രൂപ്പില്‍ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും പരാജയപ്പെട്ട അവര്‍ അവസാന സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.

RELATED STORIES

Share it
Top