ജൈവവൈവിധ്യ മേഖലയിലെ ആഘാതം പഠിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് ജൈവവൈവിധ്യമേഖലയിലെ മാറ്റം സംബന്ധിച്ച് പഠനം നടത്തുക. പ്രാദേശികമായി സൂക്ഷ്മമായ സര്‍വേ നടത്താനാണു തീരുമാനം. ഒരുമാസത്തിനകം ഇതു പൂര്‍ത്തിയാവും. വിദഗ്ധരടങ്ങിയ സംസ്ഥാനതലസമിതി സര്‍വേയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ 100 പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top