ജൈറ്റക്‌സിന് തുടക്കമായി

ദുബയ് : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക മേളയായ ജൈറ്റക്‌സിന് ദുബയ്് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കം. 35ാമത് ജൈറ്റക്‌സ് മേളക്ക് 150 രാജ്യങ്ങളില്‍ നിന്നായി 130,000 സന്ദര്‍ശകരെത്തുമെന്നാണ് കണക്കാക്കുന്നത്. 62 രാജ്യങ്ങളില്‍ നിന്നായി 3,600 സ്ഥാപനങ്ങളാണ് മേളയിലുള്ളത്.
ഇന്റര്‍നെറ്റ് എന്തിന്റെയും ഭാവി എന്ന പ്രമേയത്തിലാണ് ഇക്കുറി ജൈറ്റക്‌സ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സുരക്ഷ, ക്ലൗഡ് സങ്കേതങ്ങളുടെ അത്യാധുനിക മുഖങ്ങള്‍, ഡ്രോണ്‍, റോബോട്ടിക്, 3ഡി പ്രിന്റിങ് തുടങ്ങിയവ മേളയുടെ ആകര്‍ഷകങ്ങളാണ്.
മേളയില്‍ ഇന്ത്യന്‍ സാന്നിധ്യവും ശ്രദ്ധേയമാണ്. കേരളവും ഒട്ടും പിന്നിലല്ല. ലോകമെമ്പാടുമുള്ള ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉത്പന്നങ്ങളുടെ വിതരണത്തില്‍ പുതിയ പങ്കാളിത്തം രൂപപ്പെടുത്താന്‍ സാധിക്കുമെന്നതാണ് മേളയുടെ പ്രത്യേകത. ഇതിനായി പ്രത്യേകം കൗണ്ടറുകളും മേളയിലുണ്ട്.

RELATED STORIES

Share it
Top